കേരളത്തില്‍ പുരപ്പുറ സോളാര്‍ സംവിധാനം സ്ഥാപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരിക ആണ്. 2025 ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച് സോളാര്‍ സ്ഥാപിച്ചതിലൂടെ 1723 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. രണ്ടുമാസം കൂടുമ്പോഴുള്ള കനത്ത വൈദ്യുതി ബില്ലില്‍ നിന്ന് രക്ഷപ്പെടാനാണ് സോളാറിലേക്ക് ഉപഭോക്താക്കള്‍ മാറുന്നത്. പുതിയ കാലത്തിന്റെ മാറ്റം കൂടിയാണത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്നതാണ് നമ്മുടെ പരമ്പരാഗത വൈദ്യുതി ഉത്പാദന മാര്‍ഗങ്ങള്‍. എന്നാല്‍ അനന്തമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന സൂര്യനില്‍ നിന്ന് സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളില്‍ ലോകത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രീതിയാണ്.

The number of people installing rooftop solar systems in Kerala is on the rise. According to figures up to February 2025, 1723 Megawatts (MW) of electricity is being generated through these solar installations. Consumers are switching to solar primarily to escape the heavy bi-monthly electricity bills. This also marks a change for the new era. Our traditional methods of electricity generation are often detrimental to the climate and the environment. In contrast, generating electricity using solar panels from the infinite energy provided by the sun is a method that stands at the forefront of modern science’s contributions to solving the world’s energy crisis

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#solarenergy #electricitygeneration #batterylife #centralgovernment #powergrid